ഓപ്പറേഷന്‍ തൂഫാനിൽ ശനിയാഴ്ച നടത്തിയ റെയ്ഡിൽ 153 പേരെ അറസ്റ്റ് ചെയ്തു. ഇതു വരെ അറസ്റ്റിലായത് 3466 പേർ. ആകെ കേസുകൾ 3224. എം.ഡി.എം.എയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വിവിധതരത്തിലുള്ള മയക്കുമരുന്ന് കൈവശം വച്ചതിന് 144 കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്ന് എം.ഡി.എം.എ (9.367 ഗ്രാം), കഞ്ചാവ് (26.435 കി.ഗ്രാം) ഹാഷിഷ് ഓയില്‍ (2.6 ഗ്രാം), ഹെറോയിന്‍ (2.410 ഗ്രാം) കഞ്ചാവ് ചെടി (1) എന്നിവ പിടിച്ചെടുത്തു.
ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകള്‍ 3224,
ആകെ അറസ്റ്റ് 3466.
ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1692 ഗ്രാം.
കഞ്ചാവ് 315.391 കി.ഗ്രാം.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.