തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് ഒരു പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും.
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീര്‍ത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തും.
ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലയില്‍ കോസ്റ്റല്‍ കെയര്‍ യൂണിറ്റുക ളും സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും.
എസ്.എം.എ. അടക്കമുള്ള അപൂര്‍വ്വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കും.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്നും, പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്നും ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരും.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കും.
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍.പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തും.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും.
മുന്‍യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, ശ്രുതിതരംഗം, സ്‌നേഹപൂര്‍വ്വം, സ്‌നേഹസ്പര്‍ശം, താലോലം, ക്യാന്‍സര്‍ സുരക്ഷ, സ്‌നേഹ സാന്ത്വനം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമാക്കും.
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഇന്‍സുലിന്‍ നല്‍കാനും, ബ്രിട്ടില്‍ ഡയബറ്റിക്കായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കുവാനും, കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെന്‍സര്‍ നല്‍കുവാനും നടപടി സ്വീകരിക്കും.
‘പുതുതലമുറ ലഹരി വസ്തുക്കള്‍’ ഉള്‍പ്പടെ എല്ലാത്തരം ലഹരി വസ്തുക്കളും തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭ്യമാക്കും. ഓപ്പറേഷന്‍ തൂഫാന്‍ വ്യാപിപ്പിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറന്‍സ് നിലപാട് സ്വീകരിക്കും.
[മകൾക്കൊപ്പം]
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘മകള്‍ക്കൊപ്പം’ എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കും.
ആര്‍ട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് മ്യൂസിയം സ്ഥാപിക്കും.
നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിര്‍മ്മിക്കും.
ഗസല്‍ ഗായകനായിരുന്ന ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കും.
ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കും.
മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിര്‍മ്മിക്കും
ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദ മേനോന്‍ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഉള്ളൂര്‍ സ്മാരക ലൈബ്രറി ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രത്യേക സാമ്പത്തിക സഹായം
കെ.യു.ഡബ്ല്യു.ജെ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
അതിരപ്പള്ളിയിലെ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി.
[ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും]
സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ/ ഡി.ആര്‍ എന്നിവ മുടക്കം കൂടാതെ നല്‍കും.
മെഡി സെപ് പരിഷ്‌കരിക്കും.
അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയിലെ അവ്യക്തത പരിശോച്ച് എന്‍.പി.എസ് സംവിധാനം പരിഷ്‌കരിക്കും.