സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകലിലേക്കുള്ള പ്രവേശനം ആഗസ്റ്റ് 31 വരെ നീട്ടി. വിദ്യാര്‍ഥികള്‍ നീറ്റ്, കീം എന്നിവയുടെയെല്ലാം ഭാഗമായി പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് മാറിപ്പോയാല്‍ കോളെജുകളില്‍ സീറ്റുകള്‍ ഒഴിവ് വരും. ഇതിനാലാണ് പ്രവേശനതീയതി 31 വരെ നീട്ടിയത്.ആഗസ്റ്റ് 31ന് മുന്‍പ് സര്‍വകലാശാലകള്‍ സ്പോട്ട് അഡ്മിഷന് ക്രമീകരിച്ച് ഒഴിവ് വരുന്ന സീറ്റുകളില്‍ പ്രവേശനം നടത്തണം.