സംരംഭകർക്കായി ഇൻകുബേഷൻ സെന്റർ: ഇപ്പോൾ അപേക്ഷിക്കാം

Share

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കെ.ഐ.ഇ.ഡി-ന്റെ എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്റർ (ഇ.ഡി.സി) ൽ ആണ് ഇൻകുബേഷൻ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എം.എസ്.എം.ഇകൾക്കും ഇൻകുബേഷനായി അപേക്ഷിക്കാം.

ഇൻകുബേഷനായി അഥവാ കോ-വർക്കിങ്ങിനായി 21 ക്യുബിക്കിൾ സ്‌പേസുകൾ: സഹകരണം, സർഗ്ഗാത്മകത, ഉത്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇൻകുബേഷൻ/ വർക്ക്‌സ്‌പെയ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓഫീസ് സ്ഥലത്തിനപ്പറം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെന്റർഷിപ്പ്, നെറ്റ്‌വർക്കിങ്‌ അവസരങ്ങൾ, വർക്ക്‌ഷോപ്പുകൾ, ബിസിനസ് വളർച്ച ലക്ഷ്യമിട്ടുള്ള വിശാലമായ അവസരങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും.

‘ഹൈ സ്പീഡ് വൈ-ഫൈ സൗകര്യം, എയർകണ്ടീഷൻ ചെയ്ത സ്ഥലം, ഇൻകുബേറ്റികൾക്കുള്ള ആക്‌സസ് കാർഡ്, മീറ്റിംഗ് ഹാൾ ആൻഡ് കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളും ലഭിക്കും. പ്രതിമാസം 5,000 രൂപയാണ് (ജി.എസ്.ടി കൂടാതെ) ഒരു ക്യുബിക്കിളിനുള്ള ഫീസ്. താത്പര്യമുള്ളവർ ഓൺലൈനായി www.kied.info/incubation ൽ ജൂൺ 26ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി.

കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 0484-2550322, 9188922800.