നിപ്മറിൽ ഒക്യുപേഷണൽ തെറാപ്പി ബിരുദ കോഴ്‌സ് : ജൂൺ 15നു മുൻപായി അപേക്ഷിക്കാം

Share

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ -നിപ്മറിൽ ഒക്യുപേഷണൽ തെറാപ്പി ബിരുദ കോഴ്‌സിന് അപേക്ഷിക്കാം. നാലരവർഷ കാലാവധിയുള്ള കോഴ്സിന് ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം.

പ്ലസ് ടു സയൻസ് അൻപത് ശതമാനം മാർക്കോടെ പാസ്സായ എല്ലാ വിദ്യാർത്ഥികൾക്കും എൽ ബി എസ്സിന്റെ പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷൻ പോർട്ടൽ വഴി അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ധാരാളം ജോലി സാധ്യതകളുള്ള ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്‌സ് കേരള ആരോഗ്യ സർവ്വകലാശാലയുടെ അഫിലിയേഷനോടേയും ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പി അസോസിയേഷന്റെ (AIOTA) അംഗീകാരത്തോടേയുമാണ് നടത്തുന്നത്. അപേക്ഷാ ഫീസ് ജൂൺ 12 വരെ അടയ്ക്കാം. ജൂൺ 15 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കാം.

ഫോൺ: 9288008975.