സ്‌പോര്‍ട്‌സ് അക്കാദമി സോണല്‍ സെലക്ഷന്‍ 16 മുതല്‍ 30 വരെ: അർഹരായവർക്ക് അപേക്ഷിക്കാം

Share

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, അണ്ടര്‍-14 വുമണ്‍ ഫുട്‌ബോള്‍ അക്കാഡമിയിലേക്കുമുളള സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 16 മുതല്‍ 30 വരെ വിവിധ ജില്ലകളില്‍ നടക്കും.

2024 – 25 അദ്ധ്യായന വര്‍ഷത്തേക്ക് ഇടുക്കി ജില്ലയില്‍ നിന്നുളള കായികതാരങ്ങളുടെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സോണല്‍ സെലക്ഷന്‍ ഏപ്രില്‍ 22,23 തീയതികളില്‍ രാവിലെ 8 മണിക്ക് ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഗ്രൗണ്ടില്‍ നടക്കും. നിലവില്‍ 6, 7, 10, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കായിക താരങ്ങള്‍ക്ക് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്. ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിങ്, നെറ്റ്‌ബോള്‍,(വെയ്റ്റ് ലിഫ്റ്റിംഗ്, സോഫ്റ്റ്‌ബോള്‍ എന്നിവയ്ക്ക് കോളേജ് മാത്രം) എന്നീ കായിക ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിട്ട് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന സോണല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളീബോള്‍ എന്നീ ഇനങ്ങളില്‍ ജില്ലാ സെലക്ഷനില്‍ പങ്കെടുത്ത് യോഗ്യത നേടിയവര്‍ക്ക് മാത്രമേ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. 22 ന് സ്‌കൂള്‍,പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കും, 23 ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായാണ് സെലക്ഷന്‍.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, വിദഗ്ദ പരിശീലനം, ഭക്ഷണം, കായിക ഉപകരണങ്ങള്‍, വാഷിംഗ് അലവന്‍സ്, സൗജന്യ വൈദ്യപരിശോധന എന്നിവ അനുവദിക്കുന്നതാണ്. സോണല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ചങ്ങനാശ്ശേരി എസ്.ബി.കോളേജ് ഗ്രൗണ്ടിൽ 22,23 തീയതികളില്‍ രാവിലെ 8 ന് തന്നെ സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നിലവില്‍ ഏതു ക്ലാസ്സില്‍ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്ററുടെയോ, പ്രിന്‍സിപ്പാളിന്റെയോ കത്ത്, സ്‌പോര്‍ട്‌സില്‍ പ്രാവിണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്തി അല്ലെങ്കിൽ തിരിച്ചറിയല്‍ കാര്‍ഡ്,അവയുടെ പകര്‍പ്പ് എന്നിവയുമായി ഹാജരാകേണ്ണ്ടതാണ.്സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ sportscouncil.kerala.gov.in എന്ന വെബ്‌സെറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 -232 499, 9895112027, 9496184765.

Ad 1 1