തിരഞ്ഞെടുപ്പ് ചൂടിൽ തലസ്ഥാനം: ജില്ലാടിസ്ഥാനത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ വിവരങ്ങൾ അറിയാം

Share

തിരുവനന്തപുരം ജില്ലയിൽ നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 64. വെള്ളാർ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13. കുന്നനാട്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ 06. കോവിൽവിള, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 08.അടയമൺ

കൊല്ലത്ത് ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10.കുരിയോടും പത്തനംതിട്ടയിൽ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 09.കടമ്മനിട്ടയിലും, ആലപ്പുഴയിൽ വെളിയനാട് ഗ്രാമപഞ്ചായത്തിലെ 08.കിടങ്ങറ ബസാർ തെക്ക് എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

Ad 4

ഇടുക്കിയിൽ മൂന്നാർ ഗ്രാമപഞ്ചായത്തിലെ 11.മൂലക്കട, മൂന്നാർ ഗ്രാമപഞ്ചായത്തിലെ തന്നെ നടയാർ എന്നിവിടങ്ങളിലും, എറണാകുളം ജില്ലയിൽ എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ , തൃശ്ശൂരിൽ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർകുളങ്ങരയിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പാലക്കാട് ജില്ലയിൽ ആകെ 4 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിലിലെ മുതുകാട്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത്, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട്, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് എന്നിവയാണ് വാർഡുകൾ.

മലപ്പുറം ജില്ലയിൽ കോട്ടക്കൽ മുനിസിപ്പൽ കൗൺസിലിലെ ചൂണ്ട, ഈസ്റ്റ് വില്ലൂർ വാർഡുകളിലും , മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് വാർഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രൽ, മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിലെ ടൗൺ, മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.