ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ഒക്ടോബർ-നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് ടാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷിക്കാം. അപേക്ഷകൻ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസാകണം. സയൻസ് വിഷയങ്ങൾ പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ചവരെയും പരിഗണിക്കും.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭിക്കും. അപേക്ഷാ ഫീസ് പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്ക് 75 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം, പിൻ – 695035 എന്ന വിലാസത്തിൽ സെപ്റ്റംബർ 12ന് വൈകിട്ട് 5 നകം ലഭിക്കണം