സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
42 ദിവസം കാഷ്വല്‍ ലീവ്

Share

ന്യൂ ഡല്‍ഹി: അവയവദാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 42 ദിവസം വരെ പ്രത്യേക കാഷ്വല്‍ ലീവ് .
അവയവദാന, അവയവമാറ്റ മേഖലയെ നവീകരിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള ഘടനാപരമായ മാറ്റങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ഒരുങ്ങുകയാണ്.
‘മന്‍ കി ബാത്ത്’ പരിപാടിയുടെ 99ാം പതിപ്പില്‍ സഹജീവികളുടെ ജീവന്‍ രക്ഷിക്കുകയെന്ന അവയവദാനത്തിന്റെ മഹത്തായ ലക്ഷ്യത്തിനായി മന്നോട്ട് വരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 2013ല്‍ 5,000ല്‍ താഴെ ആയിരുന്നത് 2022ല്‍ 15,000 ത്തിലധികമായി വര്‍ദ്ധിച്ചു. 2016ല്‍ 930 മരണപ്പെട്ട ദാതാക്കളില്‍ നിന്ന് 2265 അവയവങ്ങള്‍ ഉപയോഗിച്ചപ്പോള്‍, 2022ല്‍ 904 മരണമടഞ്ഞ ദാതാക്കളില്‍ നിന്ന് 2765 അവയവങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു.
ആശുപത്രികളില്‍ അവയവദാനവും മാറ്റിവയ്ക്കല്‍ പദ്ധതിയും നടപ്പിലാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായും ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍മാരുടെ പരിശീലനത്തിനായുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് കോഴ്‌സ് എന്ന നിലയിലും ഒരു ട്രാന്‍സ്പ്ലാന്റ് മാനുവല്‍ തയ്യാറാക്കി വരുന്നു. ഈ രണ്ട് രേഖകളും ഉടന്‍ പൂര്‍ത്തിയാക്കി പുറത്തുവിടും.