ന്യൂ ഡല്‍ഹി: ആധാറിനൊപ്പം ചേര്‍ത്തിട്ടുള്ള മൊബൈല്‍ നമ്പറുകളും ഇമെയില്‍ ഐഡികളും പരിശോധിക്കാന്‍ അവസരം.
ഔദ്യോഗിക വെബ്‌സൈറ്റില്‍ (https://myaadhaar.uidai.gov.in/) ‘വെരിഫൈ ഇമെയില്‍/മൊബൈല്‍ നമ്പര്‍’ ഫീച്ചറിന് കീഴിലോ mAadhaar ആപ്പ് വഴിയോ ഈ സൗകര്യം ലഭിക്കും.
താമസക്കാരായ പൗരന്മാര്‍ക്ക് അവരുടെ സ്വന്തം ഇമെയില്‍/മൊബൈല്‍ നമ്പര്‍ മാത്രമേ ആധാറിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളൂ എന്ന് സ്ഥിരീകരിക്കാന്‍ ഇതുവഴി കഴിയും. ഒരു പ്രത്യേക മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അത് പൗരനെ അറിയിക്കുകയും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.
മൊബൈല്‍ നമ്പര്‍ ഇതിനകം പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കില്‍, ‘നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഞങ്ങളുടെ രേഖകള്‍ക്കൊപ്പം ഇതിനകം പരിശോധിച്ചു’ എന്നതുപോലുള്ള ഒരു സന്ദേശം കാണാനാകും.
ഒരു പൗരന് അവര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ ഓര്‍മ്മയില്ലെങ്കില്‍, മൊബൈലിന്റെ അവസാന മൂന്ന് അക്കങ്ങള്‍ മൈ ആധാര്‍ പോര്‍ട്ടലിലോ എം.ആധാര്‍ ആപ്പിലോ വെരിഫൈ ആധാര്‍ എന്ന സംവിധാനത്തിലൂടെ പരിശോധിക്കാം.
ഒരാള്‍, ഇമെയില്‍/മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാനോ ഇമെയില്‍/മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കില്‍, അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാം.