തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രസംഗമായ ‘മന് കി ബാത്തിന്റെ’ നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 30 ന് രാവിലെ 10.30 ന് കേരള രാജ്ഭവനില്‍ ‘മന് കി ബാത്ത്@100’ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയാകും. മന് കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇംഗ്ലീഷിലും മലയാളത്തിലും തത്സമയം പ്രദര്‍ശിപ്പിക്കും. പ്രത്യേക പ്രദര്‍ശനവും ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് പങ്കെടുക്കും. പത്മ അവാര്‍ഡ് ജേതാക്കള്‍, മന് കി ബാത്ത് എപ്പിസോഡുകളില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തികള്‍, ദേശീയ ബാലശ്രീ അവാര്‍ഡ് ജേതാക്കള്‍, സംസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ ‘യുവ’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍, വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.