കൊച്ചി: വന്ദേഭാരത് ഉദ്ഘാടന വേദിയതില്‍ കേരളം നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാവിധ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവകാശവാദങ്ങള്‍ ഉന്നയിച്ച മുഖ്യമന്ത്രി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ.റെയില്‍ സില്‍വര്‍ ലൈനിനെക്കുറിച്ചു മാത്രം ഒന്നും പറഞ്ഞില്ലെന്നത് ചര്‍ച്ചയാവുന്നു. പ്രധാനമന്ത്രിയെയും കേന്ദ്ര റെയില്‍വേ മന്ത്രിയെയും ഒരുമിച്ച് വേദിയില്‍ കിട്ടിയിട്ടും പിണറായി ഇതേക്കുറിച്ച് മിണ്ടിയില്ല. അതേസമയം വന്ദേഭാരത് ഒക്കെ എന്ത്, കെ. റെയില്‍ തന്നെ വേണം എന്ന് പുറത്ത് പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്‍ വിശദീകരിക്കുകയും ചെയ്തു. കേന്ദ്രം അനുമതി നല്‍കിയാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ നടപ്പാക്കാനാവൂ. അനുമതി ആവശ്യമുന്നയിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല.
കേരളത്തിനുള്ള വിവിധ റെയില്‍ പദ്ധതികളുടെ ശിലാസ്ഥാപനം കൂടി നിര്‍വഹിച്ച വേദിയിലാണു മുഖ്യമന്ത്രി കെ.റെയില്‍ സില്‍വര്‍ ലൈനിനെക്കുറിച്ച് മൗനം പാലിച്ചത്. കേരളത്തിന്റെ മറ്റെല്ലാ റെയില്‍വേ വികസന ആവശ്യങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും ആവശ്യപ്പെട്ടു.