വികസന വേഗം കൂട്ടാന്‍
മോദിയുടെ ഫ്‌ളാഗ് ഓഫ്

Share

തിരുവനന്തപുരം: രാജ്യത്തിന്‌റെ റെയില്‍വേ വിഹിതം അഞ്ചുമടങ്ങ് വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വന്ദേഭാരത് ട്രെയിനിന്‌റെയും മറ്റ് വികസന പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്‌ദേഹം. ജല മെടോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു.
നരേന്ദ്ര മോദിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു സ്വീകരിച്ചു.