കൊച്ചി: ദേശീയതലത്തില്‍ വരുന്ന മാറ്റത്തിനനുസരിച്ച് കേരളത്തില്‍ മാറ്റവും വികസനവും വരുന്നുണ്ടോ? സ്വന്തം സംസ്ഥാനത്തെക്കുറിച്ച് നമ്മുടെ യുവതയ്ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണോ? ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടത്ര അവസ രങ്ങളില്ല, ഉള്ളിടത്ത് നിലവാരമില്ല. നവീനവും കാലത്തിനനുസൃതവുമായ കോഴ്‌സുകളിവിടെയില്ല. എല്ലാറ്റിനോടും നിഷേധാത്മകതയുള്ള സമീപനമാണ് വളര്‍ത്തപ്പെടുന്നത്. യുവാക്കള്‍ക്ക് ജോലിക്ക് സാഹചര്യമില്ല. മതിയായ ശമ്പളമില്ല, സര്‍ക്കാര്‍ ജോലി പിന്‍വാതില്‍ നിയമനംമാത്രം.
ഒരു പ്രത്യേക സംഘടനയിലുള്ളവര്‍ക്ക് കോപ്പിയടിച്ച് ജയിക്കാം. എന്തിന് പിഎച്ച്.ഡി പോലും വ്യാജമായി നേടാം. ഏത് വികസനപ്രവര്‍ത്തനത്തെയും രാഷ്ട്രീയമായി മാത്രം കാണുന്നു. നവീനവും പുരോഗമന പരവുമായ എന്തിനോടും എതിര്‍പ്പും സമരവും മാത്രം. ജീവിതസുരക്ഷിതത്വത്തിന് കേരളം വിട്ടുപോയാലേ രക്ഷയുള്ളൂവെന്നാണ് യുവാക്കളുടെ ചിന്ത. 45 ലക്ഷം മലയാളികള്‍ വിദേ ശത്തും ഏതാണ്ട് 25 ലക്ഷംപേര്‍ മറ്റു സംസ്ഥാനങ്ങളിലും ജോലിതേടിപ്പോ യതിനുശേഷവും കേരളം തൊഴിലി ല്ലായ്മയില്‍ രാജ്യത്ത് ഏറ്റവും മുന്‍പി ലാണെന്നത് ഇവിടത്തെ വികലമായ വികസനത്തെ തുറന്നുകാണിക്കുന്നു. വരുംതലമുറയെ നാട്ടില്‍ത്തന്നെ നി ലനിര്‍ത്താനും അവരുടെ കഴിവുക ളെയും അഭിരുചികളെയും നാടിനു വേണ്ടി ഉപയോഗപ്പെടുത്താനും സര്‍ ക്കാരിന് സാധിക്കണം.
ഇത്തരമൊരു സാഹചര്യത്തിലാണ് മലയാളി യുവതയോടു സംവദിക്കാന്‍ പ്രധാനമന്ത്രി യുവം കോണ്‍ക്ലേവുമായി എത്തുന്നതെന്ന് ബി. ജെ. പി. സംസ്ഥാന പ്രസിഡന്‌റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.