തിരുവനന്തപുരം: കേരള സന്ദര്‍ശനത്തെക്കുറിച്ച് മലയാളത്തില്‍ ട്വീറ്റുചെയ്ത് പ്രധാന മന്ത്രി നരേന്ദ്രമോദി. രണ്ടു മലയാള സന്ദേശങ്ങളാണ് ട്വീറ്ററിലുള്ളത് .
‘ഞാന്‍ ഏപ്രില്‍ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതില്‍ ആകാംക്ഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകള്‍ ഇതില്‍ ഉള്‍പ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും.’ എന്നാണ് ആദ്യ ട്വീറ്റ് .
തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിടുമെന്ന് രണ്ടാമത്തെ ട്വീറ്റില്‍ പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്റര്‍ സന്ദേശങ്ങള്ക്കുതാഴെ ഒട്ടേറെ പ്രതികരണങ്ങളുടെ പ്രവാഹമാണ്.