സ്വകാര്യസ്ഥാപനങ്ങള്‍ക്കും
ആധാര്‍ ഒഥന്‌റിക്കേഷന്‍

Share

ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആധാര്‍ ഒഥന്‌റിക്കേഷന്‍ നടത്താനുള്ള ചട്ടങ്ങള്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിര്‍ദ്ദേശിച്ചു.
2016ലെ ആധാര്‍ (ടാര്‍ഗെറ്റഡ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അദര്‍ സബ്‌സിഡീസ്, ബെനിഫിറ്‌സ് ആന്‍ഡ് സര്‍വി്) നിയമത്തില്‍ 2019ല്‍ നടപ്പാക്കിയ ഭേദഗതിയിലൂടെ, സ്വകാര്യതയുടെയും സുരക്ഷയുടെയും മാനദണ്ഡങ്ങള്‍ പാലിച്ച് ആധികാരികത ഉറപ്പാക്കുന്നതിന് ആധാര്‍ ഉപയോഗിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്.
ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ വ്യാപനം സാധ്യമാക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റഫോം വഴി സദ്ഭരണം ഉറപ്പാക്കുന്നതിനും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ പാഴായിപോകുന്നത് തടയുന്നതിനും അറിവിന്റെയും നൂതനാശയത്തിന്റെയും വ്യാപനത്തിനും വേണ്ടി ആധാര്‍ പ്രാമാണീകരണം നടത്താന്‍ ഗവണ്‍മെന്റ് മന്ത്രാലയമോ വകുപ്പോ ഒഴികെയുള്ള ഏതൊരു സ്ഥാപനവും ആഗ്രഹിക്കുന്നെങ്കില്‍ അതിന് അനുമതി തേടിയുള്ള ഒരു ശുപാര്‍ശ ബന്ധപ്പെട്ട മന്ത്രാലയത്തനോ വകുപ്പനോ സമര്‍പ്പിക്കാം. ആധികാരികത ആവശ്യപ്പെടുന്നത് പ്രസ്തുത ആവശ്യങ്ങള്‍ക്കാണോ, അതില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച വിശദീകരണവും ശുപാര്‍ശയില്‍ ഉണ്ടാകണം. കേന്ദ്ര വിഷയങ്ങളില്‍ കേന്ദ്ര ഗവണ്മെന്റ് മന്ത്രാലയത്തനോ വകുപ്പിനോ സംസ്ഥാന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോ ആകണം ശുപാര്‍ശ സമര്‍പ്പിക്കേണ്ടത്. സമര്‍പ്പിച്ച നിര്‍ദ്ദേശം അത്തരമൊരു ലക്ഷ്യം നിറവേറ്റുന്നുവെന്നും സംസ്ഥാനത്തിന്റെ താല്‍പ്പര്യമുണര്‍ത്തുന്നതാണെന്നും മന്ത്രാലയത്തിന്/വകുപ്പിന് അഭിപ്രായമുണ്ടെങ്കില്‍, അത് ശുപാര്‍ശ സഹിതം കേന്ദ്ര ഇലക്‌ട്രോണിക്‌സ്ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തലേക്ക് കൈമാറും.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. നിയമങ്ങളിലെ നിര്‍ദിഷ്ട ഭേദഗതികളുടെ ലിങ്ക് ഇതില്‍ ലഭ്യമാണ്