എന്തൊരു തോല്‍വിയാണീ മന്ത്രി!

Share

കൊച്ചി: മൂന്നാറില്‍ നടന്ന വന സൗഹൃദസദസ്സില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ കൊച്ചാക്കിയും വനംവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ചും എം.എം. മണി എം.എല്‍.എ.
മന്ത്രി പറഞ്ഞാലും ഉദ്യോഗസ്ഥര്‍ ഒരു ചുക്കും കേള്‍ക്കില്ലെന്നും മണി പറഞ്ഞു. തന്റെ പ്രസംഗം ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയപ്പോള്‍, സദസില്‍വച്ചുതന്നെ എടോ മന്ത്രി എന്ന് വിളിച്ച് ശ്രദ്ധ ക്ഷണിച്ച ശേഷം വിമര്‍ശനം തുടര്‍ന്നു. എന്നാല്‍ വേദിയില്‍ വച്ച് പച്ചയ്ക്ക് അപമാനിച്ചിട്ടും മന്ത്രി മറുത്തൊന്നും പറഞ്ഞില്ല.
എം.എം. മണിയുടെ പേര് പരിപാടിയുടെ നോട്ടീസില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് പ്രകോപനമായത്.
വരുതിയില്‍ നില്‍ക്കാത്ത ഘടകകക്ഷി നേതാക്കളെയും പാര്‍ട്ടിയിലെത്തന്നെ എതിര്‍ ചേരിയെയും അസഭ്യം പറയാന്‍ മണിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വായ്‌മൊഴി വഴക്കം എന്നാണ് ഇതിനെ പാര്‍ട്ടി ഓമനപ്പേരിട്ടു വിളിക്കുന്നത്. ഇക്കുറി ഇരയായത് ശശീന്ദ്രനാണെന്നുമാത്രം.