ന്യൂഡല്‍ഹി: ഗുണ്ടാ നേതാവും മുന്‍ എം.പിയുമായിരുന്ന അതിഖ് അഹമ്മദിന്‌റെ കൊലപാതകത്തിന്‌റെ പശ്ചാത്തലത്തില്‍ യു. പി. യില്‍ നടക്കുന്നത് എന്‍കൗണ്ടര്‍ രാജാണെന്ന് മായാവതി അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ ആക്‌ഷേപിക്കുമ്പോഴും ഗുണ്ടകളോടുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്‌റെ സമീപനത്തോട് ജനങ്ങള്‍ ആവേശപൂര്‍വമാണ് പ്രതികരിക്കുന്നത്. അതിഖിനെ പൊലീസല്ല, വെടിവച്ചുകൊന്നതെങ്കിലും അയാള്‍ക്ക് വിധിച്ചത് എന്ന നിലയിലാണ് ജനങ്ങളുടെ പ്രതികരണം. കൊലപാതകമടക്കമുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങളുടെ പേരില്‍ യു.പി. സര്‍ക്കാര്‍ അതിഖിനെ ജയിലലടക്കുകമാത്രമല്ല, കഴിഞ്ഞവര്‍ഷം 123കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. മറ്റ് സര്‍ക്കാരുകള്‍ കാട്ടാത്ത ചങ്കൂറ്റത്തെയാണ് ജനങ്ങള്‍ ശ്‌ളാഘിക്കുന്നത്.
കേരളത്തിലും ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ ചാനല്‍ ഗുണ്ടകളോടുള്ള യോഗിയുടെ നിലപാടുകളെ ഒരു വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ വിവരിച്ചപ്പോള്‍ ആ ചാനലിനെപ്പോലും പ്രശംസകള്‍ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍ ചെയ്തത്. ‘ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടും യഥാര്‍ത്ഥ ക്ഷത്രിയന്‍’ എന്നാണ് ഒരു പ്രേക്ഷകന്‍ യോഗിയെ വിശേഷിപ്പിച്ചത്. ദുഷ്ടരെ നിഗ്രഹിച്ച് സാധുക്കളെ സംരക്ഷിക്കുകയാണ് യാഥാര്‍ത്ഥ ഹിന്ദു ധര്‍മ്മം എന്നും അദ്‌ദേഹം ചൂണ്ടിക്കാട്ടുന്നു. ഗുണ്ടക്കൊരുണ്ട പദ്ധതി വിജയകരമായി നടപ്പാക്കുന്ന യോഗിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു മറ്റൊരു പ്രേക്ഷകന്‍ പ്രതികരിച്ചത്. കേരളത്തില്‍ ഗുണ്ടക്കൊരുമ്മ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും അദ്‌ദേഹം പരിഹസിച്ചു.
ഇതാണ് ഇരട്ടച്ചങ്കന്‍, അല്ലാതെ നാലു മുസ്‌ളീങ്ങള്‍ പ്രകടനം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച ഭീരുവല്ല. എന്ന് മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു.