ശുചിത്വ മിഷൻറെ നേതൃത്വത്തിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി അവസാനഘട്ടത്തിൽ: എം ബി രാജേഷ്

Share

തിരുവനന്തപുരം: ശുചിത്വ മിഷൻറെ നേതൃത്വത്തിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി അവസാനഘട്ടത്തിലെത്തിയെന്നും അവശേഷിക്കുന്ന 24 കേന്ദ്രങ്ങളിലെ മാലിന്യം അടിയന്തിരമായി നീക്കുവാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി എം ബി രാജേഷ്. ബയോ മൈനിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുക.

നാല് വർഷത്തിനുള്ളിൽ ശുചിത്വ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മാലിന്യത്തിൽ നിന്ന് നിരവധി വസ്തുക്കൾ പുനരുപയോഗിക്കാൻ കഴിയും. ഈ സാധ്യതകളെല്ലാം ഉപയോഗിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മാലിന്യത്തിൻറെ അളവ് ആദ്യം സ്ഥലം അളന്ന് കണ്ടെത്തും. ഒരു ലക്ഷം ക്യുബിക് മീറ്ററിൽ അധികം വ്യാപ്തിയുള്ള സ്ഥലങ്ങളിൽ ഡ്രോൺ സർവേ രീതി ഉപയോഗിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയുടെ ഭാഗമായി പ്രോജക്ട് ഏറ്റെടുക്കും.