നമ്പർ 18: സൈജു തങ്കച്ചൻ കീഴടങ്ങി

Share

കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ പൊലീസിന് മുന്നിൽ കീഴടങ്ങി. കൊച്ചി മെട്രോ സിഐ മുൻപാകെയാണ് സൈജു കീഴടങ്ങിയത്. കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

സൈജുവിനെയും ചോദ്യം ചെയ്ത ശേഷം ഇരുവരെയും ഒരുമിച്ചിരുത്തിയും പോലിസ് ചോദ്യം ചെയ്യും. ഇതിനു ശേഷമായിരിക്കും ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയെന്നാണ് വിവരം.കേസിലെ മൂന്നാം പ്രതിയായ കോഴിക്കോട് സ്വദേശിനി അഞ്ജലിയോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് പോലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇവര്‍ എവിടെയാണെന്ന് പോലിസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.കോഴിക്കോടുള്ള ഇവരുടെ വീട്ടിലെത്തിയാണ് പോലിസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ്  കേസ്.