റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 9 ന് ദേശീയപതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, എൻ.സി.സി യുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഗവർണർക്കൊപ്പം പങ്കെടുക്കും. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടായിരിക്കില്ല.
ജില്ലകളിൽ നടക്കുന്ന റിപ്പബ്ളിക്് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും. കൊല്ലത്ത് ജെ. ചിഞ്ചുറാണിയും പത്തനംതിട്ടയിൽ അഡ്വ. ആന്റണിരാജുവും ആലപ്പുഴയിൽ പി. പ്രസാദും കൊട്ടയത്ത് വി. എൻ. വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും എറണാകുളത്ത് പി. രാജീവും തൃശൂരിൽ കെ. രാധാകൃഷ്ണനും പാലക്കാട് കെ. കൃഷ്ണൻകുട്ടിയും മലപ്പുറത്ത് കെ. രാജനും കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസും വയനാട് അബ്ദുറഹിമാനും കണ്ണൂരിൽ എം. വി. ഗോവിന്ദൻ മാസ്റ്ററും കാസർകോട് അഹമ്മദ് ദേവർകോവിലും അഭിവാദ്യം സ്വീകരിക്കും.