ഹദ്ര: മധ്യപ്രദേശിലെ ഹദ്രയിലെ റെയിൽവെ ജീവനക്കാർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സിനിമയിലെ ജയന്റെ തള്ളും പിന്നെ മറ്റു ചിലരുടെ പത്രക്കാരെ കാണുമ്പോഴുള്ള വാക്കാലുള്ള തള്ളുമല്ല. ഇത് സാക്ഷാൽ തള്ള്, ടവര്‍ വാഗണ്‍ അപ്പാടെ പാളത്തിൽനിന്നും നീക്കിയ തള്ള്.
സാങ്കേതിക തകരാർ മൂലം പ്രധാന പാളത്തിൽ കുടുങ്ങിയ ടവര്‍ വാഗണ്‍ റെയിൽവെ ജീവനക്കാരും നാട്ടുകാരും ചേർന്ന് മറ്റൊരു പാളത്തിലേക്ക് തള്ളി നീക്കുകയായിരുന്നു. അമ്പതോളം പേർ ചേർന്നാണ് എഞ്ചിൻ ഉന്തിനീക്കിയത്.
ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മറ്റൊരു ട്രാക്കിലേക്ക് ട്രെയിൻ നീക്കിയത്. ഇതോടെ ചില ട്രെയിനുകൾ വൈകി. ട്രെയിൻ പ്രധാനട്രാക്കിൽനിന്നും നീക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇപ്പോൾ എല്ലാ തള്ളുകളും വെറും തള്ളല്ല എന്ന തിരിച്ചറിവിലാണ് ചില ഇരട്ടച്ചങ്കൻമാർ.