കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം വെള്ളക്കടുവയെ ദത്തെടുത്ത്കൊണ്ട് വേറിട്ട രീതിയില്‍ ആഘോഷിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ബെല്ലാരി മൃഗശാലയിലുള്ള ഈ കടുവയുടെ സംരക്ഷണം ഇനി ഒരു വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേരില്‍ ബല്ലാരിയിലെയും വിജയനഗരയിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഹിക്കും.
രാഹുല്‍ ഗാന്ധിയുടെ 51-ആം പിറന്നാള്‍ ദിനമായിരുന്ന ജൂണ്‍ 19 നാണ് ബെല്ലാരിയിലെ വെള്ളക്കടുവയെ ദത്തെടുത്തത്. അര്‍ജുന എന്നാണ് കടുവയുടെ പേര്.
ഈ മൃഗശാലയിലേക്ക് ഒരു ലക്ഷം രൂപ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭാവന നല്‍കുകയും ചെയ്തിരുന്നു.