ചിരാഗ് പസ്വാനെ ലോക്ജനശക്തി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കി

Share

ലോക്ജനക്തി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് ചിരാഗ് പസ്വാനെ മാറ്റി വിമതവിഭാഗം. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം മുന്‍ നിര്‍ത്തിയാണ് ചിരാഗിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുന്നതെന്ന് വിമതര്‍ പ്രഖ്യാപിച്ചു. 

സൂരജ് ബെന്നെ പുതിയ പാര്‍ട്ടി അധ്യക്ഷനായി വിമത വിഭാഗം പ്രഖ്യാപിച്ചു. പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ദേശീയ എക്‌സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കാനും നിര്‍ദേശമുണ്ട്.

ചിരാഗ് എല്‍ ജെ പി ലോക്‌സഭാ നേതാവ്,ലോക്‌സഭാ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവ കൂടാതെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനവും വഹിക്കുന്നുവെന്നാണ് വിമതര്‍ വ്യക്തമാക്കിയത്.

 ഈയാഴ്ച്ച അവസാനത്തോടെ വിമത വിഭാഗം നേതാവും ചിരാഗിന്റെ പിതൃസഹോദരനുമായ പശുപതി കുമാര്‍ പരസിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുമെന്നാണ് നിലവിലെ സൂചന.