ന്യൂഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രായേല്‍ എംബസി അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങി.
പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും.
ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്ന സൗമ്യ കഴിഞ്ഞദിവസമാണ് ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്പ്പെട്ട് മരണത്തിന് കീഴടങ്ങിയത് .
ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.
2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാന്‍ സൗമ്യയുടെ കുടുംബം നല്കിയ രേഖകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അധികൃതര്‍ ഇസ്രായേല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.