പ്രധാനമന്ത്രിക്ക് ഇവിടെ വന്ന് ശരണം വിളിക്കാൻ എങ്ങനെ ധൈര്യം വന്നു?; വോട്ടർമാർ ചുട്ടമറുപടി കൊടുക്കും: എ കെ ആൻ്റണി

Share

തിരുവനന്തപുരം :സംസ്ഥാനത്ത് ഇക്കുറി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശബരിമല വിഷയം വീണ്ടും ഉന്നയിക്കാൻ പ്രധാനമന്ത്രിക്ക് എങ്ങനെ ധൈര്യം വന്നെന്നും എ കെ ആന്റണി ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമനിർമ്മാണം വാഗ്ദാനം ചെയ്തതാണെന്നും അത് നടപ്പാക്കാതെയാണ് ഇവിടെ വന്ന് ശരണം വിളിച്ചതെന്നും എ കെ ആന്റണി പറഞ്ഞു. ഇതിന് കേരളത്തിലെ വോട്ടർമാർ പ്രധാനമന്ത്രിക്ക് ചുട്ടമറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇടത് പ്രവർത്തകർ പോലും യുഡിഎഫ് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് എ കെ ആന്റണി പറയുന്നത്. അവസാന റൗണ്ടിലെ ചിത്രം വളരെ വ്യക്തമാണ്. ഇടത് പക്ഷം പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും എ കെ ആന്റണി പറഞ്ഞു.

സർവ്വേകൾ പോലും ഗണ്യമായ വിഭാഗം ആളുകൾ തീരുമാനമെടുത്തിട്ടില്ലെന്നാണ് പറയുന്നത്, ആ നിഷ്പക്ഷ വോട്ടർമാർ ഇത് വരെയുള്ള എല്ലാ പ്രചരണം കേട്ട് തീരുമാനമെടുക്കാൻ കാത്തിരുന്നുവരാണ്. തുടർഭരണം കേരളത്തിന് വേണ്ടെന്നും അത് സംസ്ഥാനത്തിന് നാശമുണ്ടാക്കുമെന്നും അവർ മനസിലാക്കി കഴിഞ്ഞു. അവർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ കെ ആൻ്റണി വ്യക്തമാക്കി.