ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്കും അതുപോലെതന്നെ കൈകളിലേക്കും എത്തിച്ചേരുന്ന 7 ആനുകൂല്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ പറയുന്ന ആനുകൂല്യങ്ങളിൽ കൂടുതലും സംസ്ഥാനസർക്കാർ നൽകുന്നതാണ്. ആദ്യമായി തന്നെ കൈത്തറി തൊഴിലാളി അംഗങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഒരു വർഷത്തിൽ 100 ദിവസമെങ്കിലും ജോലി ചെയ്ത ആളുകൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ടാമതായി നമ്മുടെ സംസ്ഥാനത്ത് നവജീവൻ പദ്ധതിക്ക് തുടക്കം ഇട്ടിരിക്കുകയാണ്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി 50 മുതൽ 65 വയസ്സ് വരെയുള്ള ആളുകൾക്ക് വായ്പ സഹായം നൽകുന്ന പദ്ധതിയാണ് നവജീവൻ പദ്ധതി. ഇയൊരു പദ്ധതിക്ക് 25 ശതമാനം വരെ സബ്സിഡിയും ലഭിക്കുന്നതാണ്. അതായത് ഏകദേശം 12,500 രൂപ വരെ സബ്സിഡിയായി ലഭിക്കും. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകൾക്ക് ഈ ഒരു പദ്ധതിയുടെ ആനുകൂല്യത്തിന് വേണ്ടി അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. പെൻഷൻ സംബന്ധിച്ചുള്ള അറിയിപ്പാണ് മൂന്നാമത്തെ പ്രധാന അറിയിപ്പ്.ഫെബ്രുവരി മാസത്തെ പെൻഷൻ വിതരണം ഇരുപതാം തീയതിക്കും മുപ്പതാം തീയതിക്കും ഇടയിലായിരിക്കും എത്തുക. നിലവിൽ 1500 രൂപയും ഏപ്രിൽ മാസത്തിൽ 1600 രൂപയും ആയിരിക്കും പെൻഷൻ തുകയായി ലഭിക്കുക. നാലാമതായി ജനുവരി മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആണ് നടക്കുന്നത്. ഫെബ്രുവരി മാസത്തെ സൗജന്യ കിറ്റ് നിലവിലുള്ള ഉൽപ്പന്നങ്ങൾക്ക് ഒപ്പം തന്നെ രണ്ട് മാസ്ക് കൂടി ലഭിക്കുന്നതാണ്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. ഇതിനുവേണ്ടി അപേക്ഷിച്ച വിദ്യാർഥികളുടെ റേഷൻകാർഡിലെ വരുമാനമാണ് വെച്ചിരുന്നത് എങ്കിൽ വരുമാന സർട്ടിഫിക്കറ്റ്ലെ വരുമാന തുക വെച്ച് റീ സബ്മിറ്റ് ചെയ്യേണ്ടതാണ്. ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അടുത്തതായി മിനിമം 20 തൊഴിൽദിനങ്ങൾ എങ്കിലും തൊഴിൽ ചെയ്തിട്ടുണ്ടെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെ ക്ഷേമനിധി അംഗങ്ങൾ ആകുവാൻ വേണ്ടി സാധിക്കുന്നതാണ്. നിരവധി ആനുകൂല്യങ്ങളാണ് ഈ ഒരു ക്ഷേമനിധി വഴി ഇവർക്ക് ലഭ്യമാവുക.