സിയോൾ: ആഗോളതലത്തിൽ ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വയർലെസ് കാരിയറായ എസ്‌കെ ടെലികോം 5 ജി നെറ്റ്‌വർക്കുകളുടെ ഡൗൺലോഡ് സ്പീഡിൽ ഒന്നാം സ്ഥാനത്തതെന്ന് റിപ്പോർട്ട് .ആഗോള മൊബൈൽ കാരിയറുകളിൽ 5 ജിയുടെ ശരാശരി ഡൗൺലോഡ് സ്പീഡ് 184.2 Mbps ആണ് . എന്നാൽ എസ്കെ ടെലികോമിന്റെ 5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ശരാശരി ഡൗൺലോഡ് സ്പീഡ് സെക്കൻഡിൽ 469.6 മെഗാബിറ്റ് (Mbps) എന്നാണ് കണക്കുകൾ രേഖപ്പെത്തുന്നത്. ഇത് ആഗോള മൊബൈൽ കാരിയറുടെ ഡൌൺലോഡ് സ്പീഡിന്റെ ശരാശരിയെക്കാൾ 2.55 മടങ്ങ് കൂടുതലാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈൽ കാരിയറായ എൽജി അപ്ലസ് 429.6 Mbps ഡൌൺലോഡ് സ്പീഡുമായി രണ്ടാം സ്ഥാനത്തുമാണ്.
5G അപ്‌ലോഡ് സ്പീഡ് കണക്കിലെടുത്താൽ , എസ്കെ ടെലികോം ഏഴാം സ്ഥാനത്തും എൽജി അപ്ലസ് 16-ാം സ്ഥാനത്തതുമാണ്. 5G ഗെയിമിംഗ് അനുഭവത്തിന്റെ കാര്യത്തിൽ എസ്കെ ടെലികോം, കെടി, എൽജി അപ്പ്ലസ് എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ 4 ജി യുടെ ശരാശരി ഡൗൺലോഡ് സ്പീഡ് 30 Mbps മുതൽ 40Mbps വരെയാണ്.
2019 ഏപ്രിലിലാണ് ദക്ഷിണ കൊറിയ 5G നെറ്റ്‌വർക്കുകൾ വാണിജ്യവത്ക്കരിച്ചത്. 52 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണ കൊറിയയിൽ 24 ദശലക്ഷമാണ് മൊത്തം 5G വരിക്കാരുടെ എണ്ണം. ഇതുവരെ ദക്ഷിണ കൊറിയയിലെ 85 നഗരങ്ങളിൽ 5G കവറേജ് നേടിയിട്ടുണ്ട്. നോൺ-സ്റ്റാൻഡലോൺ 5G നെറ്റ്‌വർക്കുകൾ വഴിയാണ് ദക്ഷിണ കൊറിയൻ ടെലികോം ഓപ്പറേറ്റർമാർ ൽ 5G സേവനങ്ങൾ നൽകുന്നത്.