2030 ഓടെ കാന്‍സര്‍ വാക്‌സിന്‍

Share

നൃൂഡല്‍ഹി: ഹൃദ്രോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവക്കെതിരേ ഉപയോഗിക്കാവുന്ന വാക്‌സിന്‍ 2030 ഓടെ തയ്യാറാകുമെന്ന് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ മോഡേണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അവകാശപ്പെട്ടു. വിവിധ കാന്‍സറുകളടക്കം എല്ലാാ വിഭാഗത്തില്‍പ്പെട്ട രോഗങ്ങള്‍ക്കും മരുന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പോള്‍ ബര്‍ട്ടന്‍ പറഞ്ഞു.
മരുന്നില്ലാത്ത രോഗങ്ങള്‍ക്ക് എന്‍.എ തെറാപ്പികള്‍ പോലുള്ള ചികിത്സാരീതി വികസിച്ചുവരുന്നുണ്ട്.
എം.ആര്‍.എന്‍.എ. അധിഷ്ഠിത കാന്‍സര്‍ വാക്‌സിന്‍ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കും. കാന്‍സര്‍ കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീനിനെ ഇവ തിരിച്ചറിയുകയും മറ്റു കോശങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കാതെ കാന്‍സര്‍ കോശങ്ങളെ നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.