തിരുവനന്തപുരം: 17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പൂങ്കുന്നം, തൃശൂര്‍ യാര്‍ഡുകളില്‍ നവീകരണം നടക്കുന്നതിനാല്‍ നവംബര്‍ 17 മുതല്‍ 19 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്.
മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആറ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും. മൂന്ന് ട്രെയിനുകള്‍ വൈകും.