സുസ്ഥിരമായ സമാധാനം കൈവരിക്കാൻ നിരവധി വെല്ലുവിളികളാണ് നേരിടുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

Share

സംഘർഷങ്ങൾക്ക് സാക്ഷിയാകുന്നതും, അവയിൽ നിന്ന് പുറത്തേയ്ക്ക് വരുന്നതുമായ രാജ്യങ്ങൾ, സുസ്ഥിരമായ സമാധാനം കൈവരിക്കാൻ, നിരവധി വെല്ലുവിളികളാണ് നേരിടുന്നതെന്ന്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

ന്യൂയോർക്കിൽ, ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ തുറന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വികസ്വര രാഷ്ട്രങ്ങളുമായുള്ള സഹകരണത്തിലൂടെ, സമാധാന സംരക്ഷണത്തിനായി, ക്രിയാത്മകവും അർത്ഥപൂർണ്ണവുമായ പങ്കാണ് ഇന്ത്യ വഹിക്കുന്നതെന്ന്, വി. മുരളീധരൻ പറഞ്ഞു.

വികസ്വര രാഷ്ട്രങ്ങളുടെ വികസനത്തിലേക്കും പുരോഗതിയിലേക്കും സമൃദ്ധിയിലേക്കുമുള്ള പ്രയാണത്തിൽ, ഇന്ത്യ എപ്പോഴും ശക്തികേന്ദ്രമായിരിക്കും.

സംഘർഷാവസ്ഥയിൽ നിന്നും കരകയറുന്ന രാജ്യങ്ങൾക്ക് സഹായവും വായ്പയും ലഭ്യമാക്കുന്നതിനൊപ്പം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി, സാധാരണ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ ,ഇന്ത്യ എന്നും പിന്തുണ നൽകാറുണ്ടെന്നും, കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

വികസിത രാജ്യങ്ങളും, ചിരിത്രത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ വെല്ലുവിളികൾ നേരിട്ടതിന് ശേഷമാണ് വിജയം കൈവരിച്ചിട്ടുള്ളതെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.