സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകൾ 30 മുതൽ: മന്ത്രി

Share

വിലക്കയറ്റം തടയാൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ  പ്രവർത്തനം നവം.30 മുതൽ  ആരംഭിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. ഡിസംബർ ഒൻപതു വരെ തുടരും.  തിരുവനന്തപും, വയനാട്, കാസർഗോഡ് ജില്ലകളിൽ അന്നേ ദിവസം രാവിലെ പ്രവർത്തനം ആരംഭിക്കും. ജില്ലയിലെ  താലൂക്കുകളിലാണ് സഞ്ചരിക്കുന്ന വില്പനശാലകളെത്തുക.
പതിമൂന്നു സബ്‌സിഡി സാധനങ്ങൾക്കൊപ്പം ശബരി ഉല്പന്നങ്ങളും ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നവംബർ 30 ന് തിരുവനന്തപുരം ജില്ലയിൽ സഞ്ചരിക്കുന്ന വില്ലനശാലകൾ എത്തിച്ചേരുന്ന സ്ഥലവും സമയവും യഥാക്രമം: തിരുവനന്തപുരം കോർപ്പറേഷൻ: പൂജപ്പുര ( രാവിലെ ഒൻപതു മണി ), മുടവൻമുഗൾ ( രാവിലെ 11 ), കരമന      (ഉച്ചയ്ക്ക് 12 ), പൂന്തുറ (വൈകീട്ട് മൂന്ന്), ബീമാപള്ളി (വൈകീട്ട് അഞ്ച്).
നെടുമങ്ങാട് താലൂക്ക്: മുള മുക്ക് ( രാവിലെ ഒൻപത് ),  കായി പാടി      (ഉച്ചയ്ക്ക് 12 ), ഇരുമ്പ (ഉച്ചയ്ക്ക് 1.30), കടത്തുകാൽ (വൈകീട്ട് മൂന്ന്), കാച്ചാണി (വൈകീട്ട് 4.30).
നെയ്യാറ്റിൻകര താലൂക്ക്: കുന്നത്തുകാൽ ( രാവിലെ ഒൻപത് മണി), ചെറിയ കൊല്ല ( രാവിലെ 10.30), നിലമാമൂട് (ഉച്ചയ്ക്ക് 12 ), കൂതാളി (വൈകീട്ട് മൂന്ന്), ആനപ്പാറ (വൈകീട്ട് 4.30).
കാട്ടാക്കട താലൂക്ക്: അമ്പലത്തിൻ കാല (രാവിലെ ഒൻപത് മണി), തൂങ്ങാം പാറ ( രാവിലെ 10.30), ഊരൂട്ടമ്പലം (ഉച്ചയ്ക്ക് 12 ) തച്ചോട്ടുകാവ് ( വൈകീട്ട് മൂന്ന്), പുലിയറക്കോണം ( വൈകീട്ട് 4.30).
ചിറയൻകീഴ് താലൂക്ക്: ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ( രാവിലെ ഒൻപതു മണി ), ആലംകോട് ( രാവിലെ 10.30), ചേക്കലവിളാകം ( ഉച്ചയ്ക്ക് 12 ), പുളിമൂട് (വൈകീട്ട് മൂന്ന്  ), ചെമ്പൂർ (വൈകീട്ട് അഞ്ച്).