കൊച്ചി: സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ നിന്നു ശേഖരിച്ച മുളകുപൊടിയില്‍ കീടനാശിനിയുടെ അളവ് അനുവദനീയമായതിലും 1700ശതമാനത്തില്‍ അധികമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. കഴിഞ്ഞ ഡിസംബറില്‍ ലാഭം മാര്‍ക്കറ്റില്‍ നിന്നു ശേഖരിച്ച ചില സാമ്പിളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
കേക്കില്‍ ബെന്‍സോയിക് ആസിഡ്, സോര്‍ബിക് ആസിഡ്, സോര്‍ബേറ്റ് കളര്‍, ഷവര്‍മ, ചിക്കന്‍ ഫ്രൈ, വറുത്ത കപ്പലണ്ടി, ടൂട്ടി ഫ്രൂട്ടി എന്നി വയില്‍ സിന്തറ്റിക് കളറായ സണ്‍സെറ്റ് യെല്ലോ, പഴംപൊരിയില്‍ സിന്തറ്റിക് കളറായ ടാര്‍ട്രാസിന്‍, ടൊമാറ്റോ മുറുക്കില്‍ സിന്തറ്റിക് കളറായ കാര്‍ മോയിസിന്, ലഡുവില്‍ സോര്‍ബേറ്റ്, കോണ്‍ ഫ്ളവര്‍, ഇടിയപ്പം പൊടി എന്നിവയില്‍ കീടനാശിനിയായ ക്ളോര്‍പൈറിഫോസ്, ഈഥൈല്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ബദാം ഫ്ളേവറുള്ള ബ്രാന്‍ഡഡ് പാലില്‍ ബെന്‍സോയേറ്റ് എന്ന കണ്ടെത്തി. സാമ്പിളെടുത്ത സംഭാരത്തില് യീസ്റ്റ് മോള്‍ഡ് 740ശതമാനവും , സോഡയില്‍ ബാക്ടീരിയ 260ശതമാനവും അധികം കണ്ടെത്തി. ഇന്‍സ്റ്റന്റ് പ്രീമിക്സ് ചായ, ശര്‍ക്കര, പലഹാരങ്ങള്‍ എന്നിവയില്‍ ടാര്‍ട്രാസിനും ബ്രില്യന്റ് ബ്ലൂവും കണ്ടെത്തി.