സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി. ഡോക്ടർമാരുടെ സമരം തുടരുന്നു

Share

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി. ഡോക്ടർമാരുടെ സമരം തുടരുകയാണ്.

ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ പ്രവർത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൂചനാ പണിമുടക്ക് നടത്തുന്ന ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കൂടിക്കാഴ്ച നടത്തി.

ഇന്ന് രാവിലെ എട്ട് മണി വരെ സൂചനാ സമരം തുടരുമെന്ന് ഹൌസ് സർജന്മാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാർ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി കൂടിക്കാഴ്ച നടത്തും.

സമരത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റിവച്ചു.

ഒ.പി. ചികിത്സ മുടങ്ങിയ അവസ്ഥയിലാണ്.

നാലുശതമാനം സ്റ്റൈപൻഡ് വർധന, പി.ജി.ക്കാരുടെ സമരംമൂലം ജോലിഭാരം വർദ്ധിക്കുന്നു എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്.

ചികിത്സ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റിനുണ്ടെന്നും എന്തിനാണ് സമരമെന്ന് ഡോക്ടർമാർ ആലോചിക്കണമെന്നും വീണാ ജോർജ്ജ് പറഞ്ഞു.