വമ്പിച്ച വിലക്കിഴിവിൽ വിറ്റഴിക്കൽ.. ആസ്തികൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Share

ഇരുപതിലധികം ആസ്തികൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 26,700 കിലോമീറ്റർ റോഡ് അടക്കമാണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ 2022-25 വർഷത്തിൽ വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പുറത്തുവിട്ടിരുന്നു.

ആകെ 1,21,155 കിലോമീറ്റർ റോഡ് സ്വകാര്യ മേഖലക്ക് കൈമാറും. ഇതിന്റെ 22 ശതമാനം നാല് വർഷത്തിനുള്ളിൽ കൈമാറും. ദക്ഷിണേന്ത്യയിൽ 1931 കിലോമീറ്റർ റോഡാണ് സ്വകാര്യ മേഖലക്ക് നൽകുക.

റെയിൽവേയിൽ 400 റെയിൽവേ സ്‌റ്റേഷനുകൾ, 90 യാത്രാ ട്രെയിനുകൾ, കൊങ്കൺ റെയിൽവേയുടെ 741 കിലോമീറ്റർ, മൊത്തം ആസ്തിവിൽപ്പനയുടെ 26 ശതമാനം സ്വകാര്യ മേഖലക്ക് വിൽക്കും

രണ്ട് ദേശീയ സ്റ്റേഡിയങ്ങളും രണ്ട് പ്രാദേശിക സ്റ്റേഡിയങ്ങളും വിറ്റഴിക്കും. 25 വിമാനത്താവളങ്ങളും വിൽപ്പനക്ക് വെക്കും. ഇതിൽ കോഴിക്കോട്, കോയമ്പത്തൂർ, ചെന്നൈ, തിരുപ്പതി വിമാനത്താവളങ്ങളും ഉൾപ്പെടും.