ലൗജിഹാദിന്‌റെ കഥ, ദി കേരള
സ്‌റ്റോറി മേയ് 5 ന്

Share

ന്യൂഡല്‍ഹി: ചലച്ചിത്രവിസ്‌ഫോടനമാകാന്‍ ദി കേരള സ്‌റ്റോറി മേയ് 5 ന് എത്തുന്നു. ഇതിന്‌റെ ടീസര്‍ പതിനായിരക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് ഐഎസിലേക്ക് മാറ്റാന്‍ സ്‌പെഷ്യലൈസ്ഡ് ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് കേരള സ്റ്റോറി എന്ന ചിത്രം പറയുന്നത്. ‘എന്റെ പേര് ശാലിനി ഉണ്ണികൃഷ്ണന്‍ എന്നായിരുന്നു. ഒരു നഴ്‌സ് എന്ന നിലയില്‍ ആളുകളെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇപ്പോള്‍ ഞാന്‍ ഫാത്തിമയാണ്, അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഐ.എസ് തീവ്രവാദി. ഞാന്‍ ഒറ്റയ്ക്കല്ല. ‘ ആദ ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌റെ വാക്കുകളോടെയാണ് ടീസര്‍ തുടങ്ങുന്നത്.
കേരളത്തിലെ ഗ്രാമത്തില്‍ ജീവിക്കുന്ന ശാലിനിയെയാണ് കേരള സ്റ്റോറി പരിചയപ്പെടുത്തുന്നത്. ഇന്റലിജന്‍സ് അധികൃതര്‍ അവളെ ചോദ്യം ചെയ്യുമ്പോള്‍ ‘സര്‍, ഞാന്‍ ഐഎസില്‍ ചേര്‍ന്നതിനെക്കാള്‍ പ്രധാനം ഞാന്‍ എന്തിന്, എങ്ങനെ ഐഎസില്‍ ചേര്‍ന്നു എന്നറിയലാണ്’ എന്നവള്‍ പറയുന്നു.
ചെറുപ്പക്കാരായ തീവ്രവാദികള്‍ പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കുകയും അവരെ വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് ടീസര്‍ കാണിക്കുന്നു.
ജിഹാദിന്റെ വിപത്തിനെക്കുറിച്ചുള്ള മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‌റെ പരാമര്‍ശവും കേരള സ്റ്റോറി ടീസറില്‍ പറയുന്നുണ്ട്.
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് സെന്‍, നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ എന്നിവര്‍ രചിച്ച ചിത്രം ഹിന്ദിയിലാണ് പുറത്തിറങ്ങുന്നത്.