ലോക ഭക്ഷ്യ ദിനാഘോഷവും അവാർഡ് ദാനവും ഇന്ന്‌

Share

മെട്രോ മാർട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാൻഡ് അവാർഡ് ദാനവും നാളെ (16) വൈകിട്ട് 5 ന് നടക്കും. ലോക ഭക്ഷ്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് – ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. മെട്രോ ഫുഡ് ബ്രാൻഡ് അവാർഡ് ദാനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.
തിരുവനന്തപുരം എസ്.പി. ഗ്രാന്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം ചേംബർ ഓഫ്  കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ അധ്യക്ഷത വഹിക്കും.
ലോകഭക്ഷ്യദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.എൻ.ഷീല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രിൻസിപ്പൽ കെ.രാജശേഖർ, ഷെഫ് സുരേഷ് പിള്ളൈ എന്നിവരെ ആദരിക്കും.