റേഷൻ കാർഡ് ഉടമകൾക്ക് 1000 റോയൽ കോവിഡ് സഹായം!! അർഹരായവർ ഉടനെ ഇങ്ങനെ ചെയ്യുക! ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു

Share

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു.. ശ്രദ്ധിക്കുക. ഏറ്റവും പുതിയ വിവരങ്ങൾ!! എല്ലാ ആളുകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ നമുക്ക് ചർച്ച ചെയ്യാം. ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള വാർത്തയാണ്. 3 ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വായ്പയായി ഒറ്റദിവസംകൊണ്ട് നൽകാമെന്നും, ഇതിന് ഈട് ഒന്നും നൽകേണ്ട എന്ന രീതിയിൽ നിരവധി മെസ്സേജുകൾ, കോളുകൾ ഇ-മെയിലുകൾ എല്ലാം പല ആളുകൾക്കും വരുന്നുണ്ട്. ഇത്തരം സന്ദേശങ്ങളിൽ നൽകിയിട്ടുള്ള ലിങ്കിൽ കാശിനു അത്യാവശ്യമുള്ള വ്യക്തികൾ ഇത് ശരിയാണെന്ന് കരുതിക്കൊണ്ട്  ക്ലിക്ക് ചെയ്യുന്നതിലൂടെ  അക്കൗണ്ടിൽ ഉള്ള മുഴുവൻ തുകയും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങൾ തട്ടിപ്പ് ആണെന്നും അവ അവഗണിക്കണം എന്നും കേരള പോലീസും റിസർവ് ബാങ്കും അറിയിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ ഇരയാവാതിരിക്കാൻ ശ്രദ്ധിക്കുക. അടുത്ത അറിയിപ്പ് റേഷൻ കാർഡ് ഉടമകൾക്കായാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പെൻഷനും അതോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കാത്ത എഎവൈ ബിപിഎൽ റേഷൻ കാർഡ്  ഉപഭോക്താക്കൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ധനസഹായം വിതരണം ചെയ്യേണ്ടതിന്റെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.  നിങ്ങൾക്ക് ഈ ലിസ്റ്റിൽ ഉൾപ്പെടാനായി അർഹത ഉണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെടുക. ഓണത്തിന് ശേഷം ആയിരിക്കും ഈ തുകയുടെ വിതരണം തുടങ്ങുക.