രാജ്യത്തെ കോവിഡ് കേസുകളിൽ 30 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Share

രാജ്യത്തെ കോവിഡ് കേസുകളിൽ 30 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ.

20 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്.

രാജ്യത്തെ 73 ജില്ലകളിൽ 100 ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് ടെസ്റ്റിംഗിനാണ് കേന്ദ്ര ഗവൺമെന്റ് കൂടുതൽ ഊന്നൽ നൽകുന്നത്.

രാജ്യത്തെ എല്ലാ ജില്ലകളിലും കോവിഡ് ടെസ്റ്റിംഗ് സൌകര്യം കൂട്ടണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

കൊറോണയ്ക്കെതിരെയുള്ള ജാഗ്രത തുടരണമെന്നും ലവ് അഗർവാൾ പറഞ്ഞു.

ലോകം കോവിഡിന്റെ മൂന്നാം തരംഗം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിൽ മൂന്നാം തരംഗം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് നിതി ആയോഗ് അംഗം ഡോ.വി കെ പോൾ പറഞ്ഞു.

മൂന്നാം തരംഗം എപ്പോൾ വരുമെന്ന് ചർച്ച ചെയ്യുന്നതിന് പകരം അതിനെ തടയാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.