കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ നടത്തുന്ന ‘യുവം’ പരിപാടി കോണ്‍ഗ്രസിനെയും സി. പി. എമ്മിനെയും അക്ഷരാര്‍ത്ഥത്തില്‍ ഉലച്ചുകളഞ്ഞു. യുവത്തിനു ബദലായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന യുവജന സമ്മേളനവും ഡിവൈഎ
ഐയുടെ ‘യങ് ഇന്ത്യ ആസ്ക് ദ് പി.എം ക്യാംപെയ്നും അതിന്റെ തുടര്‍ചലനങ്ങളാണ്.
പണ്ടൊക്കെ ബി. ജെ. പി. എത്ര വലിയ പരിപാടികള്‍ നടത്തിയാലും തിരിഞ്ഞു നോക്കാതിരുന്ന പാര്‍ട്ടികള്‍ക്ക്, ഇപ്പോള്‍ കാല്ക്കീഴില് നിന്ന് മണ്ണൊലിച്ചു പോകുന്നത് ബോദ്ധ്യപ്പെട്ടുവെന്നു വേണം കരുതാന്‍. അതിന്റെ പരിഭ്രാന്തി പൊതുവില്‍ പ്രകടമാണ്. ക്രൈസ്ത മതമേലധ്യക്ഷന്മാര് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ചര്ച്ചക്കെത്തുന്നതാണ് കോണ്‍ഗ്രസിനെയും സി.പി. എമ്മിനെയും ഏറെ അലോസരപ്പെടുത്തുന്നത്. വര്‍ഗീയ ധ്രുവീകരണം നടത്തി കഴിയുന്നത്ര ക്രൈസ്തവ, മുസ്ളീം വിഭാഗങ്ങളെ ബി. ജെ.പിയില്‍ നിന്ന് ഇത്രയും കാലം അകറ്റി നിറുത്തിയത് ഇനി വിലപ്പോവില്ലെന്ന തിരിച്ചറിവ് അവരുടെ ഉറക്കം കെടുത്തുന്നു. യുവാക്കള്‍ കൂടുതലായി ബി. ജെ. പിയോടടുക്കുന്നതാണ് മറ്റൊരു വെല്ലുവിളി. ബദല്‍ മാര്‍ഗങ്ങള്‍ തേടിയുള്ള ആലോചനകള്‍ ശക്തിപ്പെട്ടത് ഇയൊരു പശ്ചാത്തലത്തിലാണ്.
കൊച്ചിയില്‍ തന്നെ കൂറ്റന്‍ യുവജന സമ്മേളനം സംഘടിപ്പിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി തിരക്കിട്ട് തീരുമാനിക്കുകയായിരുന്നു.
വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ ചുമതലപ്പെടുത്തുമെന്നും
ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങള്‍ ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നുമാണ് സുധാകരന് പറഞ്ഞത്.
യുവംസംഗമത്തിനു ബദലായി പ്രധാനമന്ത്രിയോടു നൂറു ചോദ്യങ്ങളുമായാണ് ഡിവൈഎ
ഐ എത്തുന്നത്. അവരുടെ ‘യങ് ഇന്ത്യ ആസ്ക് ദ് പിഎം ക്യാംപെയ്ന്. 23, 24 തിയതികളിലാണ് . തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട
പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നാണ് ഡിവൈഎ
ഐ പറയുന്നത്.
എന്തായാലും കേരള രാഷ്ട്രീയം ഒന്നു കൊഴുത്തു. ത്രികോണരാഷ്ട്രീയത്തിലേയ്ക്ക് കേരളമൊന്നാകെ മാറുകയാണ്.