മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കും: മന്ത്രി.വി.ശിവൻകുട്ടി

Share

കേരളത്തിൽ ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു .
കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രാദേശിക ഭവന സന്ദർശനങ്ങളിലുടെ സമാഹരിച്ച ഡിജിറ്റൽ പഠനോപകരണങ്ങളുടെ ആദ്യ ഘട്ട വിതരണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി .
നെറ്റ് വർക്ക്‌ കണക്ടിവിറ്റി ഇല്ലാത്ത ഇടങ്ങളിൽ അടിയന്തിരമായി അത് ഏർപ്പാടാക്കും .അതിനായി സർവ്വീസ് ദാതാക്കളുടെ യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു .


200 ടാബുകൾ മന്ത്രിയിൽ നിന്നും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.സന്തോഷ് കുമാർ ഏറ്റുവാങ്ങി .
യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ആശംസകൾ നേർന്നു .ജില്ലാ പ്രസിഡണ്ട് കെ.എ. ബിജുരാജ് അധ്യക്ഷനായി .ജില്ലാ സെക്രട്ടറി കെ.പി.സുനിൽകുമാർ സ്വാഗതവും ട്രഷറർ കെ.എം.സക്കീർ നന്ദിയും പറഞ്ഞു .