മണി ഹെയ്സ്റ്റ് സീരിസിലെ പ്രൊഫസറുടെ വേഷം അഴിച്ചുവച്ച് നടന്‍ അല്‍വരോ മോര്‍ത്തെ

Share

മണി ഹെയ്സ്റ്റ് സീരിസിലെ പ്രൊഫസറുടെ വേഷം അഴിച്ചുവച്ച് നടന്‍ അല്‍വരോ മോര്‍ത്തെ. മണി ഹെയ്സ്റ്റിലെ തന്റെ അവസാന രംഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന വിഡിയോ പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള വിടവാങ്ങല്‍ കുറിപ്പും അദ്ദേഹം പങ്കുവച്ചു. മണി ഹെയ്സ്റ്റിലെ തന്റെ അവസാന രംഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന വിഡിയോ പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്.

സെറ്റില്‍ നിന്നും തന്റെ കാറോടിച്ച് പോകുന്ന അല്‍വരോ വിഡിയോയില്‍ ഒന്നും പറയുന്നില്ല. മറിച്ച് കാറിന്റെ വിന്‍ഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കിയ ശേഷം വിഡിയോയിലൂടെ പ്രേക്ഷകര്‍ക്കായി ഒരു പുഞ്ചിരിയും നേരുന്നു.


സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലാണ് ആദ്യം റിലീസ് ചെയ്യുന്നത്.

5 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച സിരീസിന്റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്‌ളിക്‌സ് വാങ്ങുകയായിരുന്നു.

ജനപ്രീതി മനസിലാക്കി കൂടുതല്‍ മുതല്‍മുടക്ക് നടത്തിയാണ് തുടര്‍ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്‌ളിക്‌സ് നടത്തിയത്.