ബജറ്റിലെ 20,500 കോടി കാണാനില്ല

Share
Image

സംസ്ഥാനം കടുത്ത സാമ്പത്തിക പരിമിതികള്‍ നേരിടുന്നുണ്ടെങ്കിലും പുതിയ വികസന കാഴ്ചപ്പാടോടെയുള്ള പുതുക്കിയ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.

35,000 കോടി രൂപയുടെ പദ്ധതികള്‍ മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ 20,500 കോടി കാണാനില്ല. ആ പണം കണ്ടെത്തേണ്ട ഇന്ദ്രജാലം കാട്ടേണ്ട അവസ്ഥയിലാണ് ഞാന്‍. കഴിഞ്ഞ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായ നയസമീപനവും കാഴ്ചപ്പാടും ഈ സര്‍ക്കാരിനുണ്ട്. അതൊക്കെ ഉള്‍ക്കൊള്ളുന്നതാകും ബജറ്റ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ”കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം” എന്നതാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാട്. ബജറ്റ് സമ്മേളനത്തിനുശേഷം തമിഴ്‌നാട്, കര്‍ണാടക മുഖ്യമന്ത്രിമാരുമായി അന്തര്‍സംസ്ഥാന വിഷയങ്ങളില്‍ നേരിട്ട് ചര്‍ച്ച നടത്തും.

ആരോഗ്യ മേഖലയ്ക്ക് സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. നിപ്പ രോഗബാധയ്ക്ക് സംസ്ഥാനത്ത് ലഭ്യമല്ലാതിരുന്ന റിബാവൈറിന്‍ മരുന്ന് 24 മണിക്കൂറിനുള്ളില്‍ ബഹ്‌റൈനില്‍ നിന്ന് എത്തിച്ചു. എസ്.എം.എ. രോഗം ബാധിച്ച കുട്ടികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്