ഫ്രാന്‍സില്‍ പെന്‍ഷന്‍ പ്രായം 64

Share

പാരിസ്: ഫ്രാന്‍സില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 64 വയസാക്കുന്ന ബില്ലില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ ഒപ്പുവച്ചു. നേരത്തെ പെന്‍ഷന്‍ പ്രായം 62 ആയിരുന്നു. പുതിയ ബില്ലിനു ഭരണഘടനാ കൗണ്‍സില്‍ വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു. സെപ്തംബര്‍ ഒന്നിന് നിയമം പ്രാബല്യത്തിലാകും. തൊഴിലാളി യൂണിയനുകളുടെ മാസങ്ങളായുള്ള പ്രക്ഷോഭം അവഗണിച്ചാണ് തീരുമാനം. പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ യൂണിനുകള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് പുതിയ പെന്‍ഷന്‍ നയം നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.