കോഴിക്കോട്: ഫോട്ടോ ഷൂട്ടിനിടെയുണ്ടായ അപകടത്തിൽ നവവരൻ മുങ്ങി മരിച്ചു. പലേരി സ്വദേശി റിജിൽ ആണ് ജാനകിക്കാടിന് സമീപം പുഴയിൽ മുങ്ങി മരിച്ചത്. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാര്‍ച്ച് 14 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം സംഭവിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
ഒഴുക്കില്‍പ്പെട്ട റജിലിനെ രക്ഷപ്പെടുത്തിയെങ്കിലും മരിച്ചിരുന്നു. ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.