ഫലം അറിയാന്‍ വൈകും; ട്രെന്‍ഡ് സോഫ്റ്റ്വെയര്‍ ഉപേക്ഷിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Share

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രെന്‍ഡ് സോഫ്റ്റ്വെയര്‍ ഉപേക്ഷിച്ചതിനാൽ തെരഞ്ഞെടുപ്പ് ഫലം അറിയാൻ വൈകിയേക്കും. ഫലം അറിയാന്‍ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെ ആശ്രയിക്കാനാണ് നിര്‍ദേശം. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് വഴിയും പ്രത്യേക ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് ഫലം ലഭ്യമാകും എന്നാണ് കമ്മീഷന്റെ വിശദീകരണം. എന്നാല്‍ ഇതുവഴി ഫലസൂചനകള്‍ ഏറെ താമസിച്ചാണ് ലഭ്യമാവുക.

സാധാരണഗതിയില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക സോഫ്‌റ്റ്വെയറിലൂടെ നേരിട്ട് ഫലം ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ഇതുവഴിയാണ് ഓരോ നിമിഷവും കൃത്യമായ ഫലസൂചനകള്‍ ജനങ്ങളിലെത്തിച്ചത്. 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ടിവി. സ്‌ക്രീനിലൂടെ മാത്രമെ വോട്ടെണ്ണല്‍ പുരോഗതി അറിയാനാകൂ. പകരം സംവിധാനം വേണമെന്ന മാധ്യമങ്ങളുടെ ആവശ്യത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖം തിരിക്കുകയാണ്. തപാല്‍ വോട്ടുകളുടെ എണ്ണക്കൂടുതലും ഇത്തവണ വെല്ലുവിളിയാണ്.