പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുര, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിക്കും.
മണിപ്പൂരിൽ 4,800 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 22 പദ്ധതികളുടെ ശിലാസ്ഥാപനം നടത്തും.
1,700 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ദേശീയപാത പദ്ധതിയുടെ ശിലാസ്ഥാപനവും, 2,350 മൊബൈൽ ടവറുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
ത്രിപുര മഹാരാജാ ബീർ ബിക്രം വിമാനത്താവളത്തിലെ പുതിയ ടെർമിനൽ, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
നാളെ പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രി, ഫിറോസ്പൂരിൽ 42,750 കോടിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും.
ഡൽഹി-അമൃത്സർ-കട്ര എക്സ്പ്രസ് വേ , അമൃത്സർ-ഉന ഭാഗത്തെ നാലുവരിപ്പാത, മുകേരിയൻ – തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിൽ പി ജി ഐ- ഉപ കേന്ദ്രം , കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങിയവ
ഇതിൽ ഉൾപ്പെടുന്നു.
പിന്നീട് പൊതുജന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും.