പ്രതിരോധ ഉൽപ്പാദന പരിഷ്‌കാരങ്ങൾ: കേന്ദ്രം ധീരമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് രാജ്‌നാഥ് സിംഗ്

Share

പ്രതിരോധ ഉൽപ്പാദനത്തിൽ പരിഷ്‌കാരങ്ങൾക്കായി കേന്ദ്രം ധീരമായ നയപരമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് രാജ്‌നാഥ് സിംഗ്.

ഡിആർഡിഒ സംഘടിപ്പിച്ച, ‘ഭാവിയിലേക്കുള്ള മുന്നൊരുക്കങ്ങൾ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി അപകടകരമായ സ്ഥിതിവിശേഷങ്ങളെ ചെറുക്കാൻ ദീർഘവീഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം നടത്തുന്നത്.

ഭാവിയിലേക്ക് വേണ്ടി ഹൈപ്പർ സോണിക് ക്രൂസ് മിസൈലുകൾ വികസിപ്പിക്കണമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും രാജ്യത്തെ വികസനത്തിൻറെ പാതയിലേക്ക് നയിക്കും.

ജനറൽ ബിപിൻ റാവത്തിൻറെ മരണം രാജ്യത്തിന് തീരാനഷ്ടമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.