പൊതുമേഖലാ സ്ഥാപനങ്ങൾ മത്സരാധിഷ്ഠിതവും ലാഭകരവും ആക്കുന്നതിന് ഹ്രസ്വകാല പദ്ധതികൾ: മന്ത്രി പി.രാജീവ്

Share

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മത്സരാധിഷ്ഠിതവും ലാഭകരവും ആക്കുന്നതിന്, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രി പി.രാജീവ്.

തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ, 41 പൊതുമേഖലാ സ്ഥാപനങ്ങളോട് നിർദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്.

സ്ഥാപനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

കാർഷികാധിഷ്ഠിത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ യന്ത്രങ്ങൾക്ക്, ഗവൺമെന്റ് അനുവദിച്ചു വരുന്ന സബ്സിഡി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പി രാജീവ്.

തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിൽ, കേരള അഗ്രോ ഫുഡ് പ്രോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേന്ദ്ര ഗവൺമെന്റിന്റെ, ഒരു ജില്ല ഒരു ഉത്പന്നം- എന്ന പദ്ധതി പ്രകാരമുള്ള ഉല്പന്നങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് സ്റ്റോളുകൾ ഒരുക്കിയിട്ടുള്ളത്.

50 കോടി രൂപയ്ക്ക് മുകളിലുള്ള വ്യാവസായിക സംരംഭത്തിന് ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാനുള്ള നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.