പി. എം. മനോജിന്‌റെ പോസ്റ്റ്
വിവാദത്തില്‍

Share

കൊച്ചി: ക്രൈസ്തവരെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‌റെ പ്രസ് സെക്രട്ടറി പി. എം. മനോജ് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍. ബി. ജെ. പി. നേതാക്കള്‍ മതമേലദ്ധ്യക്ഷന്‍മാരുടെയും ക്രൈസ്തവരുടേയും വീടുകള്‍ സന്ദര്‍ശിച്ചതിനെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ബി.ജെ.പിയെ കുറുക്കനായും െൈക്രസ്തവരെ കോഴിയായും
പരോക്ഷമായി ചിത്രീകരിച്ച ഒരു പോസ്റ്ററാണ് മനോജ് പോസ്റ്റു ചെയ്തിരിക്കുന്നത്. എന്നാല്‍ കോഴി എന്ന പരോക്ഷമായ പ്രയോഗത്തിലെ അശ്‌ളീലം ട്രോളന്‍മാര്‍ കുത്തിപ്പൊക്കിയതാണ് പ്രശ്‌നമായത്. ക്രൈസ്തവരോടുള്ള സി.പി.എമ്മിന്‌റെ പരിഹാസമാണ് ഫേസ് ബുക്ക് പോസ്റ്റ് വെളിവാക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇതെന്ന് വ്യക്തമാക്കണമെന്ന് വാട്ട്‌സ്ആപ്പിലെ വിവിധ ക്രൈസ്ത ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു.